Connect with us

Kerala

മെഹബൂബ മുഫ്തിയുടെ വീട്ടുതടങ്കൽ മൂന്ന് മാസം കൂടി നീട്ടി

Published

|

Last Updated

ശ്രീനഗർ | ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തിയുടെ വീട്ടുതടങ്കല്‍ മൂന്ന് മാസത്തേക്ക് കൂടി നീട്ടി. പൊതു സുരക്ഷ കണക്കിലെടുത്താണ് തിരുമാനമെന്നാണ് സര്‍ക്കാര്‍ വിശദീകരണം.

കഴിഞ്ഞ ഓഗസ്റ്റ് അഞ്ചു മുതലാണ് ജമ്മുകശ്മീരിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളായ മെഹബൂബ മുഫ്തി, ഉമര്‍ അബ്ദുല്ല, ഫാറൂഖ് അബ്ദുല്ല എന്നിവരെ തടങ്കലിലാക്കിയത്. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളയുകയും ലഡാക്ക്, ജമ്മുകശ്മീര്‍ എന്നീ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി ജമ്മുകശ്മീരിനെ വിഭജിക്കുകയും ചെയ്ത കേന്ദ്ര തീരുമാനത്തിനു ശേഷമായിരുന്നു നടപടി.  പിന്നീട് ഇവർക്ക് എതിരെ പൊതുസുരക്ഷാ നിയമ‌ം ചുമത്തുകയും ചെയ്തു.

ഫറൂഖ് അബ്ദുള്ളയുടെയും മകന്‍ ഉമര്‍ അബ്ദുള്ളയുടെയും തടങ്കല്‍ കഴിഞ്ഞ മാര്‍ച്ചില്‍ അവസാനിച്ചിരുന്നു.