ഇന്ന് ബലിപെരുന്നാൾ

Posted on: July 31, 2020 11:51 am | Last updated: July 31, 2020 at 5:15 pm

കോഴിക്കോട് | കൊവിഡ് ആശങ്കയുടെ നടുവിൽ ത്യാഗസ്മരണകളുയർത്തി ഇന്ന് ബലിപെരുന്നാൾ. കരുതലിന്റെ കൂടി സന്ദേശം ഉയർത്തിപ്പിടിച്ചാണ് വിശ്വാസി ലോകം ബലിപെരുന്നാളിനെ വരവേൽക്കുന്നത്. സ്രഷ്ടാവിന്റെ പരീക്ഷണങ്ങൾക്ക് മുമ്പിൽ ഇബ്‌റാഹീം നബിയും മകൻ ഇസ്മാഈൽ നബിയും കാണിച്ച ധീരതയും സമർപ്പണവും തന്നെയാണ് ആധുനിക കാലത്ത് വിശ്വാസികൾക്ക് മാതൃക.

യാത്രയും മറ്റ് സന്ദർശനങ്ങളുമെല്ലാം പരമാവധി ഒഴിവാക്കി ബലിപെരുന്നാൾ ആഘോഷം കൊവിഡ് പ്രതിരോധത്തിലൂന്നിയാകണമെന്ന് സർക്കാറും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉൾപ്പെടെയുള്ള മത നേതാക്കളും അഭ്യർഥിച്ചിട്ടുണ്ട്.
പെരുന്നാളിനോടനുബന്ധിച്ചുള്ള മൃഗബലിക്കും ശക്തമായ മാർഗനിർദേശങ്ങളുണ്ട്.