Connect with us

International

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധന; ഇന്നലെ മാത്രം 277,051 രോഗികള്‍

Published

|

Last Updated

വാഷിങ്ടണ്‍ ഡിസി | ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. ഒരു ദിവസത്തിനിടെ രണ്ടരലക്ഷത്തിലേറെ പുതിയ കേസുകളാണ് ലോകത്താകെ റിപ്പോര്‍ട്ട് ചെയ്തത്. 277,051 പേര്‍ക്ക് ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചു.

ഇതോടെ ലോകത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 17,453,208 ആയി. കൊവിഡ് ബാധിച്ച് 6,214 പേര്‍ ഇന്നലെ മരിച്ചു. ഇതോടെ ആകെ മരണം 675,760 ആയി ഉയര്‍ന്നു. 5,852,385 രോഗികളാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതില്‍ 5,852,385 പേര്‍ക്കും കാര്യമായ രോഗലക്ഷണങ്ങളില്ല.

അതേ സമയം ലോകത്താകെ 66,413 പേര്‍ കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയിലുണ്ട്. അമേരിക്കയും ബ്രസീലുമാണ് കൊവിഡ് മോശമായി ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നിലും രണ്ടിലും ഇടം പിടിച്ചിരിക്കുന്നത്. ഇന്ത്യ മൂന്നാം സ്ഥാനത്താണ്‌

Latest