Connect with us

Kerala

കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ചു: എംഎല്‍എ ഡികെ മുരളിക്കെതിരെ കേസെടുത്തു

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ചുവെന്ന പരാതിയില്‍ വാമനപുരം എംഎല്‍എ ഡി കെ മുരളിക്കെതിരെ കേസ്. കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് പോലീസ് എംഎല്‍എക്കെതിരെ കേസെടുത്തത്.

ജൂലൈ 19ന് കല്ലറ മുതുവിള ഡിവൈഎഫ്‌ഐ നടത്തിയ പൊതുപരിപാടി കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് സംഘടിപ്പിച്ചതെന്ന് ആരോപിച്ച് പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ബിജു കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.

എംഎല്‍എ ഉള്‍പ്പെടെ 19 പേര്‍ക്കെതിരെയും കണ്ടാലറിയാവുന്ന നൂറിലധികം പേര്‍ക്കെതിരെയുമാണ് കേസെടുത്തതത്. ഈ പരിപാടിയില്‍ പങ്കെടുത്ത ഒരു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ എംഎല്‍എ നിരീക്ഷണത്തിലായിരുന്നു.

---- facebook comment plugin here -----

Latest