Connect with us

Gulf

കോവിഡ് 19: സഊദിയില്‍ 26 മരണം; 2,629പേര്‍ കോവിഡ് മുക്തരായി

Published

|

Last Updated

ദമാം | സഊദിയില്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുകയായിരുന്ന 2,629 പേര്‍ കൂടി രോഗമുക്തരായതോടെ കോവിഡ് മുക്തരായവരുടെ എണ്ണം 2,31,198 ആയി. 26 പേര്‍ മരിച്ചതോടെ മരണസംഖ്യ 2,842 ആയും ഉയര്‍ന്നതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

1,629 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. റിയാദ് 7, ജിദ്ദ 5, ദമാം 1, ത്വാഇഫ് 3, ബുറൈദ 2, ഹാഇല്‍ 1, ജീസാന്‍ 1, അല്‍-റാസ് 1, അറാര്‍ 1, സബ്യ 1,സബ്യ 1, സകാക 2, ഹോത്ത ബനീ തമീം 1 എന്നിവിടങ്ങളിലാണ് വ്യാഴാഴ്ച കോവിഡ് മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തത്.

രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് റിയാദിലാണ്. 811 പേര്‍. ജിദ്ദ 666, മക്ക 522, മദീന 114, അല്‍ – ഹുഫൂഫ് 100, ദമാം 98, ത്വാഇഫ് 84, തബൂക്ക് 46 എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ കണക്കുകള്‍.

രോഗബാധിതരെ കണ്ടെത്തുന്നതിനായി 24 മണിക്കൂറിനിടെ 51,961 കോവിഡ് ടെസ്റ്റുകളാണ് നടത്തിയത്. ഇതോടെ കോവിഡ് ടെസ്റ്റുകളുടെ എണ്ണം 3,289,692 ആയി ഉയര്‍ന്നിട്ടുണ്ട്.