Connect with us

Bahrain

ബഹ്റൈന്‍ ഐ.സി.എഫിന്റെ മൂന്നാമത് ചാര്‍ട്ടേര്‍ഡ് വിമാനം കോഴിക്കോടെത്തി

Published

|

Last Updated

മനാമ | ബഹ്റൈന്‍ ഐ.സി.എഫിന്റെ മൂന്നാമത് ചാര്‍ട്ടേര്‍ഡ് വിമാനം 172 യാത്രക്കാരുമായി കരിപ്പൂരിലെത്തി. ജോലി നഷ്ടപ്പെട്ടവര്‍ 35, ജോലി കുറവായതിന്റെ പേരില്‍ നാട്ടിലേക്ക് പോകുന്നവര്‍ 40, വിസിറ്റ് വിസയില്‍ വന്ന് നാട്ടിലേക്ക് മടങ്ങാന്‍ കഴിയാതെ കുടുങ്ങിയവര്‍ 9, അടിയന്തിര ആവശ്യങ്ങള്‍ക്കായി നാട്ടിലേക്ക് പോകുന്ന 42 പേര്‍, തുടര്‍ചികിത്സക്കായി പോകുന്ന 20 പേര്‍, സ്ത്രീകളും കുട്ടികളുമടക്കം 26 എന്നിങ്ങനെയാണ് ഫ്ളൈറ്റിലെ യാത്രക്കാര്‍.

വിമാന യാത്രക്കാരില്‍ 20 ശതമാനം പേര്‍ക്ക് 20 മുതല്‍ 100 ശതമാനം വരെ ടിക്കറ്റ് നിരക്കില്‍ ഇളവ് നല്‍കിയിരുന്നു. കനത്ത സാമ്പത്തിക പ്രയാസമനുഭവിക്കുന്ന പ്രവാസികള്‍ക്ക് ഇത് ആശ്വാസകരമായി.

ബഹ്റൈന്‍ എക്‌സ്പ്രസ്സ് & ടൂര്‍ ട്രാവല്‍സിന്റെ സഹകരണത്തോടെയാണ് ഫ്‌ളൈറ്റ് ചാര്‍ട്ടര്‍ ചെയ്തത്. സാധാരണക്കാരന് താങ്ങാനാകുന്ന ഏറ്റവും കുറഞ്ഞ നിരക്കാണ് ടിക്കറ്റിന് ഈടാക്കിയത്. ഐ.സി.എഫിന്റെ സ്നേഹ സമ്മാനമായി മുഴുവന്‍ യാത്രക്കാര്‍ക്കും ഭക്ഷണക്കിറ്റുകളും നല്‍കിയിരുന്നു.

വി. പി. കെ. അബൂബക്കര്‍ ഹാജി, എം. സി. അബ്ദുല്‍ കരീം, ഉസ്മാന്‍ സഖാഫി, റഫീഖ് ലത്തീഫി, കെ. പി. മുസ്തഫ ഹാജി, ഇ. അബ്ദുറഹീം, ഷമീര്‍ പന്നൂര്‍, അബ്ദുസ്സലാം പെരുവയല്‍, ശംസുദ്ധീന്‍ മാമ്പ, അബ്ദുല്‍ അസീസ് ഹാജി കൊടുമയില്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ എയര്‍പോര്‍ട്ടില്‍ യാത്രികര്‍ക്ക് ഹൃദ്യമായ യാത്രയയപ്പ് നല്‍കി.