Connect with us

Covid19

കൊവിഡ് ലക്ഷണമില്ലാത്ത രോഗികളെ വീട്ടില്‍ തന്നെ ചികിത്സിക്കാനുള്ള ഉത്തരവിറങ്ങി

Published

|

Last Updated

തിരുവനന്തപുരം | തിരുവനന്തപുരത്ത് കൊവിഡ് ലക്ഷണമില്ലാത്ത രോഗികളെ വീട്ടില്‍ തന്നെ ചികിത്സിക്കാനുള്ള ഉത്തരവിറങ്ങി. ജില്ലാ കലക്ടറാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.

മുറിയോട് ചേര്‍ന്ന് ശുചിമുറിയുള്ളവര്‍ക്കാണ് വീട്ടില്‍ ചികിത്സക്കുള്ള അനുമതി ലഭിക്കുക. ഇതുമായി ബന്ധപ്പെട്ട് വീടുകളില്‍ വാര്‍ഡ് തല സമിതി വിലയിരുത്തിയതിന് ശേഷമാകും അനുമതി. അതേ സമയം വീട്ടില്‍ ചികിത്സക്കായി ആരേയും നിര്‍ബന്ധിക്കില്ല.

Latest