Connect with us

National

മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണ്‍ ഓഗസ്റ്റ് 31വരെ നീട്ടി

Published

|

Last Updated

മുംബൈ | മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണ്‍ ഓഗസ്റ്റ് 31 വരെ നീട്ടി. രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിലും മരണത്തിലും മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം നാലുലക്ഷം പിന്നിട്ടിരിക്കുകയാണ്.

മഹാരാഷ്ട്ര സര്‍ക്കാരിന്റെ പദ്ധതിയായ “ബിഗിന്‍ എഗെയ്ന്‍” പ്രകാരം ഓഗസ്റ്റ് അഞ്ചുമുതല്‍ മാളുകള്‍, തിയേറ്റര്‍ ഒഴികെയുള്ള ഷോപ്പിങ് കോംപ്ലക്സുകള്‍, ഫുഡ്കോര്‍ട്ടുകള്‍, റെസ്റ്ററന്റുകള്‍ എന്നിവ രാവിലെ ഒമ്പതുമണി മുതല്‍ വൈകീട്ട് ഏഴുവരെ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. മാളുകളിലുളള ഫുഡ്കോര്‍ട്ടുകളുടേയും റെസ്റ്റോറന്റുകളുടേയും അടുക്കള മാത്രമേ പ്രവര്‍ത്തിപ്പിക്കാന്‍ അനുമതിയുള്ളൂ. ഇവിടെ നിന്ന് ഹോം ഡെലിവറി അനുവദിക്കും.മാസ്‌ക് ധരിക്കുക, വ്യക്തി ശുചിത്വം പാലിക്കല്‍, സാമൂഹിക അകലം എന്നിവ നിര്‍ബന്ധമായി പാലിക്കണം എന്നും നിര്‍ദേശമുണ്ട്.

ചികിത്സയ്ക്കായോ, ജോലിക്കായോ പുറത്തുപോകുന്നവര്‍ക്ക് മാത്രമായിരിക്കും ഇളവുകള്‍. വലിയ ആള്‍ക്കൂട്ടങ്ങള്‍, ആഘോഷങ്ങള്‍ എന്നിവയ്ക്കുളള നിരോധനം തുടരും. വിവാഹത്തിന് അമ്പത് അതിഥികളില്‍ കൂടുതല്‍ പങ്കെടുക്കാന്‍ പാടില്ല. മരണാനന്തര ചടങ്ങുകളില്‍ 20 പേരില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കാന്‍ പാടില്ല.ഓഗസ്റ്റ് അഞ്ചുമുതല്‍ ടെന്നീസ്, ജിംനാസ്റ്റിക്സ്, ബാഡ്മിന്റണ്‍ തുടങ്ങി ടീം ഇതര കായിക ഇനങ്ങള്‍ ശാരീരിക അകലം പാലിച്ചുകൊണ്ടും ശുചിത്വ മാനദണ്ഡങ്ങള്‍ പാലിച്ചും അനുവദിക്കും.

---- facebook comment plugin here -----

Latest