Connect with us

National

റാഫേൽ: 2012 ലെ യു പി എ സർക്കാറിന്ർറെ അധ്വാനം ഫലം കണ്ടെന്ന് കോൺഗ്രസ്

Published

|

Last Updated

ന്യൂഡൽഹി| നാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ റാഫേൽ യുദ്ധ വിമാനങ്ങൾ ഇന്ത്യയിൽ ഇറങ്ങിയപ്പോൾ ഫ്രാൻസിൽ നിന്ന് റാഫേൽ വിമാനങ്ങൾ ഇറക്കുമതി ചെയ്യുന്നതിനുള്ള ചർച്ചകൾക്ക് ആദ്യം തുടക്കമിട്ടത് തങ്ങളാണെന്ന് ഓർമപ്പെടുത്തി കോൺഗ്രസ്. റാഫേൽ വിമാനങ്ങൾ ലഭിച്ചതിൽ ഞങ്ങൾ ഇന്ത്യൻ വ്യോമസേനയെ അഭിനന്ദിക്കുന്നു. 2012 ൽ റാഫേലിനെ തിരിച്ചറിയുന്നതിനും വാങ്ങിക്കുന്നതിനും കോൺഗ്രസ് സർക്കാറിന്റെ ഭാഗത്തുനിന്നുണ്ടായ അധ്വാനത്തിന് ഫലമുണ്ടായി. എന്നാണ് കോൺഗ്രസ് ട്വീറ്റ് ചെയ്തിരിക്കുന്നത്. അതോടൊപ്പം മൻമോഹൻ സിംഗ് സർക്കാർ അന്തിമരൂപം നൽകിയ റഫേൽ കരാറും മോദി സർക്കാർ ഒപ്പുവച്ച അന്തിമ കരാറും തമ്മിലുള്ള വ്യത്യാസവും പാർട്ടി ട്വീറ്റിലൂടെ ചൂണ്ടിക്കാട്ടി.

കരാറുകൾ തമ്മിലുള്ള വലിയ വ്യത്യാസം ബി ജെ പിയുടെ അഴിമതിയെയാണ് വെളിപ്പെടുത്തുന്നത്. ബി ജെ പിയുടെ 36 ന് പകരം ഇന്ത്യക്ക് 126 വിമാനങ്ങൾ കോൺഗ്രസ് ഉറപ്പാക്കുമായിരുന്നു. 108 റാഫേൽ വിമാനങ്ങൾ ഇന്ത്യയിൽ നിർമ്മിക്കപ്പെടുമായിരുന്നു. ഏകദേശം 2016 ൽ ഇന്ത്യക്ക് റാഫേൽ വിമാനങ്ങൾ ലഭിക്കുമായിരുന്നു. ഓരോ വിമാനത്തിനും 526 കോടിയായിരുന്നു വില. കോൺഗ്രസ് ട്വീറ്റിൽ കുറിച്ചു. 2019ലെ പൊതുതിരഞ്ഞെടുപ്പിൽ കോൺഗ്രസും രാഹുൽ ഗാന്ധിയും റാഫേൽ കരാർ പ്രധാന ചർച്ചാ വിഷയമാക്കിയായിരുന്നു ഏറ്റുമുട്ടിയത്.

മോദി സർക്കാർ 36 വിമാനങ്ങൾക്കുള്ള കരാറിലാണ് ഒപ്പിട്ടതെന്നും ഓരോ വിമാനത്തിനും 746 കോടി രൂപ വില വരുമെന്നും ഇത് കോൺഗ്രസ് അംഗീകരിച്ച വിലയേക്കാ* കൂടുതലാണെന്നും ദിഗ് വിജയ്സിംഗും ട്വിറ്ററിൽ കുറിച്ചു.