National
കോണ്‍ഗ്രസിനെതിരേ ബി എസ് പി ഹൈക്കോടതിയില്‍ ഹരജി നല്‍കി

ജയ്പൂര്‍| സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസ് ആറ് എം എല്‍ എമാരെ തട്ടിയെടുത്തുവെന്നാരോപിച്ച് മായാവതിയുടെ ബഹുജന്‍ സാമാജ് വാദി പാര്‍ട്ടി(ബി എസ് പി) രാജസ്ഥാന്‍ ഹൈക്കോടതിയല്‍ ഹരജി ഫയല്‍ ചെയ്തു.
2018ല്‍ ബി എസ് പി ടിക്കറ്റില്‍ നിയമസഭയിലേക്ക് മത്സരിച്ച സന്ദീപ് യാദവ്, വാജിബ് അലി, ദീപചന്ദ് ഖൈരിയ, ലക്കാന്‍ മീണ, ജോഗേന്ദ്ര അവണ, രാജേന്ദ്ര ഗുദ്ധ എന്നിവരാണ് കോണ്‍ഗ്രസിലേക്ക് പോയത്. 2019ലാണ് ഇവര്‍ കോണ്‍ഗ്രസില്‍ ചേരുന്നത്.
കോണ്‍ഗ്രസിനെതിരേ ഇന്ന് ഹൈക്കോടതിയല്‍ ഹരജി ഫയല്‍ ചെയ്തതായി ബി എസ് പി സംസ്ഥാന പ്രസിഡന്റ് ഭഗവാന്‍ സിംഗ് ബാബ പറഞ്ഞു. ലയനത്തെ ചോദ്യം ചെയ്ത് നിയമസഭാ സ്പീക്കര്‍ക്കെതിരേയാണ് ഹരജി സമര്‍പ്പിച്ചതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
എം എല്‍ എമാരുടെ ലയനം റദ്ധാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബി ജെ പി എം എല്‍ എ മദന്‍ ദില്‍വാറും ഈ വിഷയത്തില്‍ സ്പീക്കര്‍ക്കെതിരേ ഹൈക്കോടതില്‍ ഹരജി നല്‍കിയിരുന്നു. ഈ ഹരജയില്‍ ഇന്ന് വാദം കേള്‍ക്കും. ബി എസ് പി എം എല്‍ എമാരുടെ ലയനത്തിനെതിരേ മാര്‍ച്ചില്‍ ദില്‍വാര്‍ സ്പീകര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഈ പരാതി അദ്ദേഹം തള്ളികളഞ്ഞിരുന്നു.