Connect with us

Covid19

വയനാട് തവിഞ്ഞാലില്‍ 26 പേര്‍ക്ക് കൂടി കൊവിഡ്; രോഗം സ്ഥിരീകരിച്ചത് ആന്റിജന്‍ പരിശോധനയില്‍

Published

|

Last Updated

കല്‍പ്പറ്റ | കൊവിഡ് വ്യാപനമുള്ള വയനാട് തവിഞ്ഞാലിലെ വാളാട് 26 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ആന്റിജന്‍ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. ഇതോടെ ഇവിടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 76 ആയി. ഇന്ന് കൂടുതല്‍ പരിശോധന നടത്തുമെന്ന് ആരോഗ്യ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. മരണാനന്തര ചടങ്ങിലും വിവാഹത്തിലും പങ്കെടുത്തവര്‍, ഇവരുടെ ബന്ധുക്കള്‍, ഇവരുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ എന്നിവര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളത്.

തവിഞ്ഞാല്‍ പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളെയും നിയന്ത്രിത മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട് ജില്ലയില്‍ ഇന്നലെ 53 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 49 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചതെന്നത് ആശങ്കക്കിടയാക്കിയിട്ടുണ്ട്.

Latest