Connect with us

Kerala

പട്ടാമ്പി ഓങ്ങല്ലൂരില്‍ ഗ്യാസ് പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു; മൂന്ന് പേര്‍ക്ക് പരുക്ക്

Published

|

Last Updated

പട്ടാമ്പി | പട്ടാമ്പി ഓങ്ങല്ലൂര്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ നമ്പാടത്തെ ഒരു വീട്ടില്‍ ഗ്യാസ് പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. ചുങ്കത്ത് ഹൗസില്‍ ബാദുഷ (38) ആണ് മരിച്ചത്. വീട്ടിലെ നബീസ, സാബിറ, ഷാജഹാന്‍, എന്നിവര്‍ക്ക് പരുക്കേറ്റു. ഇന്നലെ രാത്രി 10.45 ഓടെയാണ് സംഭവം. അപകടത്തില്‍ വീടിന്റെ വലിയൊരു ഭാഗം തകര്‍ന്നു.

പരുക്കേറ്റവരെ പട്ടാമ്പി, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഷൊര്‍ണൂര്‍ ഫയര്‍ഫോഴ്‌സും പട്ടാമ്പി പോലീസും സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

Latest