National
ശിവസേനയുമായി കൈകോര്‍ക്കാന്‍ തയ്യാറാണെന്ന് ബി ജെ പി

മുംബൈ| മഹാരാഷ്ട്രയില്‍ ശിവസേനയുമായി വീണ്ടും കെകോര്‍ക്കാന്‍ ബി ജെ പി തയ്യാറാണെന്ന് മഹാരാഷട്ര സംസ്ഥാന പ്രസിഡന്റ് ചന്ദ്രകാന്ത് പതില്‍.
മഹാരാഷട്രയില്‍ ബി ജെ പിയെ വീണ്ടും അധികാരത്തിലെത്തിക്കാന്‍ ശ്രമിക്കണമെന്ന് ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ പാര്‍ട്ടി പ്രവര്‍ത്തകരോട് അഭ്യര്‍ഥിച്ചതിന് തൊട്ടുപിന്നാലെയാണ് ചന്ദ്രകാന്തിന്റെ പ്രസ്താവന.
മഹാരാഷ്ട്ര തിരഞ്ഞെടുപ്പോടെയാണ് സഖ്യകക്ഷിയായിരുന്ന ശിവസേന ബി ജെ പിയുമായി തെറ്റിപിരിഞ്ഞ് ചിരവൈരികളായ എന്‍ സി പിയും കോണ്‍ഗ്രസുമായി കൈകോര്‍ത്തത്. മൂന്ന് പാര്‍ട്ടികളും ചേര്‍ന്ന് മഹാവികാസ് അഖാഡി സഖ്യം രൂപവത്കരിച്ച് മഹാരാഷട്രയില്‍ അധികാരത്തിലെത്തുകയായിരുന്നു.
അധികാരം പിടിച്ചെടുക്കുന്നതിനായി ശിവസേനയുമായി സഖ്യമുണ്ടാക്കി തിരഞ്ഞെടുപ്പില്‍ മത്സരിക്കും. തങ്ങള്‍ ഒരുമിച്ച് നിന്നാല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയും. എന്നാല്‍ ഒന്നിച്ച് തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും ചന്ദ്രകാന്ത് പതില്‍ പറഞ്ഞു.