National
പാകിസ്ഥാനിലെ ഗുരുദ്വാരയെ പള്ളിയാക്കി മാറ്റാനുള്ള ശ്രമത്തെ അപലപിച്ച് പഞ്ചാബ് മുഖ്യമന്ത്രി

ചണ്ഡീഗഡ്| പാകിസ്ഥാനിലെ ലാഹോറില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്ത സിഖ് ആരാധാനലയമായ ഗുരുദ്വാരയെ പള്ളിയാക്കി മാറ്റുന്നതിനെ അപലപിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. ഭായി തരു സിംഗ്ജിയുടെ രക്തസാക്ഷിത്വ സ്ഥലമായ ലാഹോറിലെ ശ്രി ശാഹിദി അസ്താന്‍ ഗുരുദ്വാര പള്ളിയാക്കി മാറ്റുന്നതില്‍ ശക്തമായ പ്രതിഷധേമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പാകിസ്ഥാനിലുള്ള സിഖ്കാരുടെ എല്ലാ ആരാധനാലയങ്ങളും സംരക്ഷിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാന്‍ പാകിസ്ഥാനോട് ആവശ്യപ്പെടണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് വിദേശകാര്യ മന്ത്രിയോട് ആവശ്യപ്പെട്ടു.
നൗലഖ ബസാറിലെ ഗുരുദ്വാരയെ പള്ളിയാക്കി മാറ്റാന്‍ ശ്രമിക്കുന്നതായി വാര്‍ത്തകള്‍ വന്നതിന് പിന്നാലെ ഡല്‍ഹിയിലെ പാകിസ്ഥാന്‍ ഹൈക്കമ്മീഷന് മുമ്പില്‍ തിങ്കളാഴ്ച വന്‍ പ്രതിഷേധം നടന്നിരുന്നു.
---- facebook comment plugin here -----