National
കൊവിഡ് വ്യാപനം; ഷില്ലോംഗിൽ 72 മണിക്കൂർ ലോക്ഡൗൺ തുടങ്ങി

ഷില്ലോംഗ്| കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് മേഘാലയുടെ തലസ്ഥാനമായ ഷില്ലോംഗിൽ ഇന്ന് മുതൽ 72 മണിക്കൂർ ലോക്ഡൗൺ ഏർപ്പെടുത്തി. ബുധനാഴ്ച അർദ്ധരാത്രി വരെയാണ് ലോക്ഡൗൺ തുടരുകയെന്ന് ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ മാറ്റ്‌സ്യൂവർ ഡബ്ല്യു നോങ്ബ്രി പറഞ്ഞു. ഏറ്റവും കൂടുതൽ രോഗം സ്ഥിരീകരിച്ച ഈസ്റ്റ് ഖാസി ജില്ലയിലെ 30 ഓളം പ്രദേശങ്ങൾ ഇതിനകം കണ്ടൈയ്‌മെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്.
ഷില്ലോംഗ് മുനിസിപ്പാലിറ്റിയിൽ കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ 56 പുതിയ കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. ഇവരിൽ 37 പേർ സായുധ സേനാംഗങ്ങളാണെന്നും 23 പേർ ബി എസ് എഫ് സൈനികരാണെന്നും ആരോഗ്യ സേവന ഡയറക്ടർ അമാൻ വാർ പറഞ്ഞു. മേഘാലയയിൽ 543 സജീവ കേസുകളാണ് നിലവിലുള്ളത്. 173 പേർ രോഗമുക്തരായി. സംസ്ഥാനതത്് ഇതുവരെ അഞ്ച് കൊവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ഈസ്റ്റ് ഹിൽസ് ജില്ലയില മാത്രം 441 കേസുകൾ സജീവമാണെന്ന് അധികൃതർ അറിയിച്ചു. അതേസമയം, കൊവിഡ് റിപ്പോർട്ട് ചെയ്തതിനെതതുടർന്ന് ജില്ലയിലെ രണ്ട് പൊലീസ് സ്‌റ്റേഷനുകൾ അടച്ചു.