Connect with us

National

ഉത്തരാഖണ്ഡിൽ ശക്തമായ മഴയിൽ വീട് തകർന്നു; രണ്ട് പേർ കുടുങ്ങിക്കിടക്കുന്നു

Published

|

Last Updated

ഡെറാഡൂൺ| ഉത്തരാഖണ്ഡിലെ പിത്തോറഗഡ് ജില്ലയിൽ ശക്തമായ മഴയിൽ വീട് തകർന്നു. വീട്ടിൽ രണ്ട് പേർ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. പിത്തോറഗഡ് ജില്ലയിലെ ബംഗപാനിയിലെ ധമിഗാവ് ഗ്രാമത്തിൽ ഇന്ന് പുലർച്ചെയാണ് സംഭവം.

കുടുങ്ങിക്കിടക്കുന്ന രണ്ട് പേർക്കുള്ള രക്ഷാപ്രവർത്തനം തുടങ്ങി. ക്ഷാപ്രവർത്തനത്തിനായി സംസ്ഥാന ദുരന്ത നിവാരണ സേനയെയും റവന്യൂ പോലീസ് ഉദ്യോഗസ്ഥരെയും സംഭവസ്ഥലത്തേക്ക് കൊണ്ടുപോയതായി പിത്തോറഗഡ് ജില്ലാ മജിസ്ട്രേറ്റ് വി.കെ ജോഗ്ദാൻഡെ പറഞ്ഞു.

അടുത്തിടെ ഗൈല, തങ്ക ഗ്രാമങ്ങളിൽ ഉണ്ടായ മേഖവിസ്‌ഫോടനത്തിൽ 12 പേർ മരിച്ചിരുന്നു.

---- facebook comment plugin here -----

Latest