Connect with us

Gulf

ഹാജിമാരെ സ്വീകരിക്കാനൊരുങ്ങി മുസ്ദലിഫയിലെ മസ്ജിദ് മഷാര്‍ അല്‍ ഹറം

Published

|

Last Updated

മിന | ഹാജിമാരെ സ്വീകരിക്കാനൊരുങ്ങി ഹജ്ജിന്റെ പുണ്യ കര്‍മ്മങ്ങള്‍ക്ക് സാക്ഷിയാവുന്ന മുസ്ദലിഫയിലെ മസ്ജിദ് മഷാര്‍ അല്‍ ഹറം. കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ പാലിച്ചാണ് ഈ വര്‍ഷം ഹാജിമാര്‍ക്ക് മസ്ജിദിലേക്ക് പ്രവേശനം അനുവദിക്കുന്നത്.

ഇരുഹറം, ഇസ്ലാമിക കാര്യ, ഹജ്ജ് മന്ത്രാലയങ്ങളുടെ മേല്‍നോട്ടത്തിലാണ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയത്. ആരോഗ്യ, സുരക്ഷാ മന്ത്രാലയത്തിന്റെ മുഴുവന്‍ സുരക്ഷയും പാലിച്ചാണ് തീര്‍ത്ഥാടകര്‍ക്ക് പ്രവേശനം അനുവദിക്കുക. സാമൂഹിക അകലം പാലിച്ച് പ്രത്യേകം അടയാളപ്പെടുത്തിയ സ്ഥലങ്ങളിലാണ് തീര്‍ത്ഥാടകര്‍ നിസ്‌കാരത്തില്‍ പങ്കെടുക്കേണ്ടത്. തീര്‍ഥാടകര്‍ക്ക് ആവശ്യമായ മുഴുവന്‍ സേവനങ്ങളും ഒരുക്കിയതായി ഹജ്ജ് മന്ത്രാലയം അറിയിച്ചു.

ഇസ്ലാമികകാര്യ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ ആധുനിക എയര്‍ കണ്ടീഷനിംഗ് സിസ്റ്റവും, പുതിയ പരവതാനികളും ഒരുക്കിയിട്ടുണ്ട്. നേരിട്ടുള്ള മേല്‍നോട്ടത്തിനായി ഇസ്ലാമിക് അഫയേഴ്‌സ് മന്ത്രാലയം ഒരു പ്രത്യേക സംഘത്തെയും തീര്‍ഥാടകരുടെ സുരക്ഷക്കായി ആരോഗ്യ സുരക്ഷാ മന്ത്രാലയ ഉദ്യോഗസ്ഥരെയും പള്ളിയില്‍ നിയോഗിച്ചിട്ടുണ്ട്. അണുവിമുക്ത ജോലികള്‍ക്കായി പ്രത്യക കമ്പനികളും പ്രവര്‍ത്തിച്ചു വരുന്നു.

മിനായിലെ മസ്ജിദ് അല്‍ ഖൈഫിനും അറഫാത്തിലെ മസ്ജിദ് അല്‍ നമീറയ്ക്കും ഇടയിലാണ് മഷാര്‍ അല്‍ ഹറം സ്ഥിതിചെയ്യുന്നത്.

Latest