National
സൈനിക ആശുപത്രിക്ക് 20 ലക്ഷം നല്‍കി പ്രസിഡന്റ്

ന്യൂഡല്‍ഹി| കാര്‍ഗില്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് ആദാരാജ്ഞലി അര്‍പ്പിച്ച് പ്രസിഡന്റ് രാം നാഥ് കോവിന്ദ് സൈനിക ആശുപത്രിക്ക് 20 ലക്ഷം രൂപ നല്‍കി.
കൊവിഡിനെ നേരിടുന്നതിനായി അടിയന്തിര ഉപകരണങ്ങള്‍ വാങ്ങാന്‍ ഡോക്ടര്‍മാരെയും പാരമെഡിക്കല്‍ ജീവനക്കാരെയും സഹായിക്കുന്നതിനായാണ് അദ്ദേഹം തുക നല്‍കിയത്. പ്രസിഡന്റ് നല്‍കിയ തുക പിപിപി കിറ്റ് വാങ്ങുന്നതിനായി ഉപയോഗിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
അദൃശനായ ശത്രുവിനോട് പോരാടുന്നതിന് ജീവനക്കാര്‍ക്ക് ഈ ഉപകരണം അത്യാവിശമാണെന്നും അവര്‍ പറഞ്ഞു. ഇന്ത്യയിലെ സായുധ സേനയുടെ ഏറ്റവും മികച്ച മെഡിക്കല്‍ കെയര്‍ സെന്ററാണ് സൈനിക ആശുപത്രി.
---- facebook comment plugin here -----