Kerala
രണ്ട് നഴ്സുമാര്‍ക്ക് കൊവിഡ്: കോഴിക്കോട് തിരുവള്ളൂരിലെ സാമൂഹികാരോഗ്യ കേന്ദ്രം അടച്ചു

കോഴിക്കോട് | രണ്ട് നഴ്സുമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് വടകര
തിരുവള്ളൂര്‍ പഞ്ചായത്തിലെ സാമൂഹികാരോഗ്യ കേന്ദ്രം താത്ക്കാലികമായി അടച്ചു. നഴ്സുമാരുമായി സമ്പര്‍ക്കം പുലര്‍ത്തിയ അഞ്ച് ജീവനക്കാരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അണുവിമുക്തമാക്കിയ ശേഷമേ ആശുപത്രി പ്രവര്‍ത്തനം പുനരാരംഭിക്കുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കോഴിക്കോട് ജില്ല ഇന്ന് സമ്പൂര്‍ണ ലോക്ക് ഡൗണിലാണ്.
---- facebook comment plugin here -----