Connect with us

Covid19

കൊവിഡ് വ്യാപിക്കുന്നു; കോഴിക്കോട്ട് ഇന്ന് സമ്പൂര്‍ണ ലോക്ക് ഡൗണ്‍

Published

|

Last Updated

കോഴിക്കോട് | കൊവിഡ് വ്യാപിക്കുന്ന കോഴിക്കോട് ജില്ലയില്‍ ആശങ്കാജനകമായ സ്ഥിതിവിശേഷം. ഈ സാഹചര്യത്തില്‍ ഇന്ന് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നഗരത്തിലെ റോഡുകള്‍ അടച്ച് സ്ഥിതി നിയന്ത്രിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. ജില്ലയിലെ മലയോര മേഖലകളിലും ജനവാസം കുറഞ്ഞ പ്രദേശങ്ങളില്‍ പോലും രോഗം പടരുകയാണ്. 14 പഞ്ചായത്തുകളും കോര്‍പ്പറേഷന്‍ പരിധിയിലെ 20ഓളം വാര്‍ഡുകളും കണ്ടെയിന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്.

പുറമേരി, ഏറാമല, എടച്ചേരി, നാദാപുരം, തൂണേരി, മണിയൂര്‍, വില്യാപ്പള്ളി, പെരുമണ്ണ, അഴിയൂര്‍, വാണിമേല്‍, ചെക്യാട്, ആയഞ്ചേരി, ഒളവണ്ണ, മേപ്പയ്യൂര്‍ പഞ്ചായത്തുകളും കോര്‍പ്പറേഷനിലെ ചാലപ്പുറം (59), പന്നിയങ്കര (37), മീഞ്ചന്ത (38), അരീക്കാട് (41), മുഖദാര്‍ (57) പുതിയറ (27), ചെട്ടിക്കുളം (2), പൊറ്റമ്മല്‍ (29), തിരുത്തിയാട്ടുള്ള ഇന്റര്‍സിറ്റി ആര്‍ക്കൈഡ് (63), ആഴ്ചവട്ടം (35), പൂളക്കടവ് (11), പാറോപ്പടി (12), ചെറുവണ്ണൂര്‍ ഈസ്റ്റ് (45), പയ്യാനക്കല്‍ (55), പുതിയങ്ങാടി (74), കുറ്റിച്ചിറ (58), തടമ്പാട്ടുതാഴം (9), മാറാട് (49), മലാപ്പറമ്പ് (8), ചക്കുംകടവ് (56) എന്നീ വാര്‍ഡുകളുമാണ് തീവ്രബാധിത മേഖലകളാക്കിയത്.

---- facebook comment plugin here -----

Latest