National
അശോക് ഗെഹ്ലോട്ട് നാല് മണിക്ക് ഗവര്‍ണറെ കാണും

ജയ്പൂര്‍| നിയമസഭാ സമ്മേളനം വിളിച്ചു കൂട്ടുന്നതിനുള്ള പുതിയ നിര്‍ദേശം സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ഇന്ന നാല് മണിക്ക് ഗവര്‍ണര്‍ കല്‍രാജ് മിശ്രയെ കാണും.
സംസ്ഥാന നിയമസഭാ സമ്മേളനം വിളിച്ചു കുട്ടുന്നത് സംബന്ധിച്ചും ഗവര്‍ണര്‍ക്ക് നിര്‍ദേശം നല്‍കുന്നത് സംബന്ധിച്ചും ചര്‍ച്ച ചെയ്യുന്നതിനായി ക്യാബിനറ്റ് മന്ത്രിമാരുടെ യോഗം ഗെഹ്ലോട്ട് നേരത്തെ വിളിച്ചു കൂട്ടിയിരുന്നു. നിയമസഭ ചേരുന്നത് തടയാന്‍ ഗവര്‍ണര്‍ ഉന്നയിച്ച എതിര്‍പ്പുകള്‍ യോഗം ചര്‍ച്ച ചെയ്തിരുന്നു.
അതേസമയം, നിയമ സഭാ സമ്മേളനം ഗവര്‍ണര്‍ വിളിച്ചു കൂട്ടാത്തതിനെ തുടര്‍ന്ന് രാജസ്ഥാനിലെ എല്ലാ ജില്ലകളിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തി. ഗെഹ്ലോട്ട് സര്‍ക്കാറിനെ അട്ടമറിക്കാന്‍ ബി ജെ പി ശ്രമം നടത്തുകയാണെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു.
---- facebook comment plugin here -----