Connect with us

Kerala

ജനങ്ങള്‍ വലിയ വീഴ്ച വരുത്തുന്നു; കാസര്‍കോട് അഞ്ചിടത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

Published

|

Last Updated

കാസര്‍കോട്  |കൊവിഡ് വ്യാപനം അതിരൂക്ഷമായ. സാഹചര്യത്തില്‍ കടുത്ത നടപടികളുമായി കാസര്‍കോട് ജില്ലാ ഭരണകൂടം. അഞ്ചിടത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. മഞ്ചേശ്വരം, കുമ്പള, കാസര്‍കോട്, ഹൊസ്ദുര്‍ഗ്, നീലേശ്വരം പോലീസ് സ്റ്റേഷന്‍ പരിധികളിലാണ് നിരോധനാജ്ഞ.

ജൂലൈ 25 രാത്രി 12 മുതല്‍ പ്രദേശത്ത് നിരോധനാജ്ഞ ആയിരിക്കുമെന്നാണ് ജില്ലാ മജിസ്‌ട്രേട്ട് കൂടിയായ ജില്ലാ കലക്ടര്‍ ഡോ ഡി സജിത് ബാബുവിന്റെ ഉത്തരവ്. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ ജനങ്ങള്‍ വലിയ വീഴ്ച വരുത്തുന്നത് കൊണ്ടാണ് നിരോധനാജ്ഞ യെന്നും ജില്ലാ കലക്ടര്‍ വിശദീകരിച്ചു.

അതിനിടെ കാസര്‍കോട് കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന പടന്നക്കാട് സ്വദേശി നബീസ ആണ് ഇന്ന് രാവിലെ മരിച്ചത്. ഇതോടെ ജില്ലയില്‍ കൊവിഡ് മരണം നാലായി.

Latest