Kerala
പ്രതിപ്പട്ടികയില്‍നിന്നും ഒഴിവാക്കണമെന്ന ആവശ്യവുമായി ഫ്രാങ്കോ മുളക്കല്‍ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി | ബലാത്സംഗ കേസിലെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്ന ഹരജിയുമായി ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ സുപ്രീം കോടതിയില്‍ . വിടുതല്‍ ഹരജിയില്‍ സുപ്രീം കോടതി തീര്‍പ്പ് കല്‍പ്പിക്കുന്നത് വരെ വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണം എന്നും ഹരജിയിലുണ്ട്. അതേസമയം സംസ്ഥാന സര്‍ക്കാരും കന്യാസ്ത്രീയും സുപ്രീം കോടതിയില്‍ തടസ്സഹര്‍ജി ഫയല്‍ ചെയ്തു.
തനിക്കെതിരായ ആരോപണം കെട്ടിച്ചമച്ചതാണെന്നും വ്യക്തിപരമായ വിദ്വേഷം കാരണമാണ് കന്യാസ്ത്രീ ബലാത്സംഗ ആരോപണം ഉന്നയിച്ചതെന്നും ഹരജിയില്‍ പറയുന്നു. ഫ്രാങ്കോ മുളക്കലിന്റെ വിടുതല്‍ ഹര്‍ജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. വിചാരണ നേരിടാനും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ വിചാരണ കോടതിയില്‍ ഫ്രാങ്കോ ഹാജരായിരുന്നില്ല ഇതേ തുടര്‍ന്ന് അദ്ദേഹത്തിന് അനുവദിച്ച ജാമ്യം വിചാരണ കോടതി റദ്ദാക്കിയിരുന്നു. ജാമ്യമില്ലാ വാറന്റ് പുറപ്പടിവിച്ചിരിക്കുന്ന സാഹചര്യത്തില്‍ ആണ് ഫ്രാങ്കോ മുളയ്ക്കല്‍ വിചാരണ കോടതിയിലെ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.