Connect with us

Kerala

കസ്റ്റംസ് സ്ഥലംമാറ്റം: മുസ്‌ലിം ലീഗുമായി മാറാട് മോഡല്‍ ഒത്തുകളിയെന്ന് ഐ എന്‍ എല്‍

Published

|

Last Updated

കോഴിക്കോട് | സ്വര്‍ണക്കടത്തിന്റെ അന്വേഷണം നിര്‍ണായക ഘട്ടത്തില്‍ എത്തിനില്‍ക്കെ കേസന്വേഷിക്കുന്ന പ്രധാനികള്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിക്കൊണ്ട് കൊച്ചി കസ്റ്റംസ് കമീഷണര്‍ പുറപ്പെടുവിച്ച ഉത്തരവ്, ഉന്നതങ്ങളില്‍ നിന്നുള്ള രാഷ്ട്രീയ ഇടപെടലിന്റെ ഭാഗമെന്ന് ഐ എന്‍ എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍.

സ്വര്‍ണക്കടത്തിന്റെ പ്രധാന കണ്ണികളെല്ലാം തങ്ങളുടെ ആള്‍ക്കാരാണെന്ന സത്യം പുറത്തുവന്നുകൊണ്ടിരിക്കുന്നത് മുസ്‌ലിം ലീഗ് നേതൃത്വത്തെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്. അതുകൊണ്ടു തന്നെ, 2003ലെ മാറാട് കലാപ കാലത്ത് ബി ജെ പിയുമായി ഉണ്ടാക്കിയ ഒത്തുതീര്‍പ്പിന് സമാനമായ രഹസ്യനീക്കങ്ങള്‍ അണിയറയില്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Latest