Connect with us

Covid19

43 അന്തേവാസികള്‍ക്ക് കൊവിഡ്; തൃക്കാക്കരയിലെ വയോജനകേന്ദ്രം പ്രത്യേക ആശുപത്രിയാക്കി

Published

|

Last Updated

കൊച്ചി | എറണാകുളം തൃക്കാക്കരയിലെ വയോജനകേന്ദ്രം പ്രത്യേക ആശുപത്രിയാക്കി. ഇവിടുത്തെ 43 അന്തേവാസികള്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു. ഹൈ റിസ്‌ക് കാറ്റഗറിയില്‍ കൂടുതല്‍ ആളുകള്‍ ഉള്ളതിനാലാണ് വയോജനകേന്ദ്രം തന്നെ ആശുപത്രിയാക്കി മാറ്റിയത്. കേന്ദ്രത്തില്‍ മുഴുവന്‍ സമയ ഡോക്ടറെയും നിയോഗിച്ചിട്ടുണ്ട്. ഇതിനു പുറമെ, പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിക്കുമെന്നും ആംബുലന്‍സ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും മന്ത്രി വി എസ് സുനില്‍കുമാര്‍ അറിയിച്ചു.

143 അന്തേവാസികളാണ് വയോജനകേന്ദ്രത്തിലുള്ളത്. ഇതില്‍ 90 പേരും 60 വയസിന് മുകളില്‍ പ്രായമുള്ളവരാണ്. ജില്ലയിലെ എല്ലാ വൃദ്ധസദനങ്ങള്‍ക്കും മാനസികവെല്ലുവിളി നേരിടുന്നവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമായുള്ള പരിചരണ കേന്ദ്രങ്ങളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത്തരം കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനായി സാമൂഹികനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഹെല്‍പ്പ് ഡെസ്‌ക് ആരംഭിക്കും.

Latest