Kerala
സമ്പൂര്‍ണ ലോക്ഡൗണ്‍ നടപ്പാക്കേണ്ടതില്ലെന്ന് സര്‍വകക്ഷി യോഗത്തില്‍ ധാരണ

തിരുവനന്തപുരം | സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ നടപ്പാക്കേണ്ടതില്ലെന്ന് സര്‍വകക്ഷിയോഗത്തില്‍ ധാരണയായതായി മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗതീവ്ര മേഖലകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ മതിയെന്നാണ് സര്‍വകക്ഷി യോഗത്തില്‍ അഭിപ്രായമുയര്‍ന്നത്. അതേസമയം, ലോക്ഡൗണ്‍ കാര്യത്തില്‍ അന്തിമ തീരുമാനം തിങ്കളാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിന് ശേഷമേ ഉണ്ടാകൂ.
സിപിഎം ഉള്‍പ്പെടെ എല്ലാ പാര്‍ട്ടികളും സമ്പൂര്‍ണ ലോക്ഡൗണ്‍ വേണ്ടെന്ന നിലപാടാണ് യോഗത്തില്‍ സ്വീകരിച്ചത്. രോഗവ്യാപനമില്ലാത്ത സ്ഥലങ്ങളിലേക്ക് നിയന്ത്രണങ്ങള്‍ വ്യാപിപ്പിക്കേണ്ടതില്ലെന്നാണ് യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നത്.
വീണ്ടും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് സംസ്ഥാനത്തിന്റെ സാമൂഹിക, സാമ്പത്തിക, കാര്‍ഷിക മേഖലകളെ ദോഷകരമായി ബാധിക്കുന്ന ഒന്നാകുമെന്നായിരുന്നു യോഗത്തില്‍ ഉയര്‍ന്ന പൊതു അഭിപ്രായം. കോണ്‍ഗ്രസ്, ബിജെപി നേതാക്കളും സമ്പൂര്‍ണ ലോക്ഡൗണ്‍ വേണ്ടെന്ന നിലപാടാണ് അറിയിച്ചത്.