Connect with us

Kerala

എസ് എൻ കോളജ് അഴിമതി: വെള്ളാപ്പള്ളിക്കെതിരെ കുറ്റപത്രം

Published

|

Last Updated

കൊല്ലം|  എസ് എൻ കോളജ് ജൂബിലി അഴിമതിക്കേസിൽ എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് 16 വർഷത്തിന് ശേഷം ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. ജൂബിലി ആഘോഷങ്ങൾക്കായി പിരിച്ച തുകയിൽ നിന്ന് 55 ലക്ഷം രൂപ സ്വന്തം അക്കൗണ്ടിലേക്ക് വക മാറ്റി നിക്ഷേപിച്ചു എന്നാണ് പരാതി.

കൊല്ലം എസ് എൻ കോളജ് ജൂബിലി ഫണ്ട് അഴിമതിയുമായി ബന്ധപ്പെട്ട് 2004ലാണ് എസ് എൻ ഡി പി പ്രവർത്തകനായ സുരേന്ദ്ര ബാബു കൊല്ലം സി ജെ എം കോടതിയിൽ പരാതി നൽകിയത്. 124 പേജുള്ള കുറ്റപത്രത്തിൽ വെള്ളാപ്പള്ളി നടേശൻ വിശ്വാസവഞ്ചന നടത്തിയതായി പറയുന്നു. ഐ പി സി 420, 403, 406, 409 എന്നീ വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം സമർപ്പിച്ചത്. എസ് എൻ ഡി പി യോഗത്തിൻറെ ചരിത്രത്തിലാദ്യമായാണ് ജനറൽ സെക്രട്ടറിക്ക് എതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിക്കുന്നത്.

Latest