Covid19
കോഴിക്കോട് ഇന്നലെ മരിച്ച രണ്ട് പേര്‍ക്ക് കൊവിഡ്

കോഴിക്കോട് | കൊവിഡ് കേസുകളും മരണവും കോഴിക്കോട് ജില്ലയിലും ഉയരുന്നു. കഴിഞ്ഞ ദിവസം മരിച്ച രണ്ട് പേര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ച റുഖിയാബി (57), പന്നിയങ്കര സ്വദേശി മുഹമ്മദ് കോയ എന്നിവരുടെ മരണമാണ് കൊവിഡാണെന്ന് സ്ഥിരീകരിച്ചത്. മറ്റ് അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന റുഖിയയുടെ രോഗ ഉറവിടം വ്യക്തമല്ല. ഇന്നലെ മരിച്ച ഇവരുടെ പരിശോധന ഫലം ഇന്ന് രാവിലെയാണ് പുറത്തുവന്നത്. പന്നിയങ്കരയില്‍ നേരത്തെ കൊവിഡ് സ്ഥിരീകരിച്ചവരുടെ ബന്ധുവാണ് മുഹമ്മദ് കോയ. നിരീക്ഷണത്തില്‍ കഴിയുന്നതിനിടെയാണ് അദ്ദേഹത്തിന്റെ മരണം. മുഹമ്മദ് കോയയുടെ കുടുംബത്തിലെ നാല് പേര്‍ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
അതിനിടെ നിരവധി പേര്‍ക്ക് രോഗം ബാധിച്ച വിവാഹ ചടങ്ങില്‍ പങ്കെടുത്ത വടകര എം പി കെ മുരളീധരനോട് നിരീക്ഷണത്തില്‍ പോകാന്‍ കലക്ടര്‍ ആവശ്യപ്പെട്ടു. കെ മുരളീധരനെ ഇന്ന് തന്നെ കൊവിഡ് പരിശോധനക്ക് വിധേയമാക്കിയേക്കും. ചെക്യാട് നടന്ന വിവാഹ ചടങ്ങില്‍ പങ്കെടുത്ത 26 ഓളം പേര്‍ക്ക് രോഗം ബാധിച്ചതയാണ് റിപ്പോര്‍ട്ട്. പ്രാദേശിക കോണ്‍ഗ്രസ് നേതാവിന്റെ ഡോക്ടറായ മകന്റെ വിവാഹമായിരുന്നു ഇത്.
എന്നാല്‍ താന്‍ വിവാഹചടങ്ങില്‍ പങ്കെടുത്ത് പോയ ശേഷം വന്ന വ്യക്തിയില്‍ നിന്നാണ് ഡോക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതെന്ന് മുരളീധരന്‍ പ്രതികരിച്ചത്.