National
രാജസ്ഥാന്‍ നിയമസഭ സമ്മേളനം ഉടന്‍; ഭൂരിഭക്ഷം തെളിയിക്കും- അശോക് ഗെഹ്ലോട്ട്

ജയ്പൂര്‍: വിമത എം എല്‍ എമാരെ അയോഗ്യാരക്കാനുള്ള സ്പീക്കറുടെ നോട്ടീസിനെതിരായ ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെ തന്റെ സര്‍ക്കാറിന് പോറലേല്‍ക്കില്ലെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. നിയമസഭയില്‍ കോണ്‍ഗ്രസ് സര്‍ക്കാറിന് ഭൂരിപക്ഷമുണ്ട് . ഇത് തെളിയിക്കാനും. വിശ്വാസ വോട്ടെടുപ്പിനായി ഉടന്‍ സഭാ സമ്മേളനം വിളിച്ചു ചേര്‍ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സച്ചിന്‍ പൈലറ്റിനൊപ്പമുള്ള വിമത എം എല്‍ എമാരില്‍ ചിലര്‍ സമ്മേളത്തില്‍ പങ്കെടുക്കുമെന്നാണ് ഗെഹ്ലോട്ടിന്റെ പ്രതീക്ഷ. വിമത എം എല്‍ എമാരെ കൂടാതെ തന്നെ സര്‍ക്കാറിന് ഭൂരിപക്ഷമുണ്ട്. ഈ ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിലാണ് സഭയിലേക്ക് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
---- facebook comment plugin here -----