Connect with us

Covid19

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിച്ചാല്‍ കൊവിഡ് മാറുമെന്ന് ബി ജെ പി നേതാവ്

Published

|

Last Updated

ഭോപ്പാല്‍ |  അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിച്ചാല്‍ കൊവിഡ് മഹാമാരി ഇല്ലാതാകുമെന്നു ബി ജെ പി നേതാവ്. മധ്യപ്രദേശ് നിയമസഭയിലെ പ്രോട്ടേം സ്പീക്കര്‍ കൂടിയായ രാമേശ്വര്‍ ശര്‍മയുടേതാണു പരാമര്‍ശം. മനുഷ്യരാശിയുടെ ക്ഷേമത്തിനായും രാക്ഷസന്മാരെ കൊല്ലുന്നതിനുമാണ് രാമന്‍ അവതരിച്ചത്. രാമക്ഷേത്ര നിര്‍മാണം ആരംഭിക്കുമ്പോള്‍ കൊവിഡ് മഹാമാരിയുടെ നാശം ആരംഭിക്കും. കൊവിഡ് വൈറസ് മൂലം ഇന്ത്യ മാത്രമല്ല ലോകം മുഴുവന്‍ കഷ്ട്ടപ്പെടുകയാണ്. നമ്മള്‍ സാമൂഹിക അകലം പാലിക്കുക മാത്രമല്ല. നമ്മുടെ ഭഗവാന്‍മാരെ ഓര്‍മിക്കുക കൂടിയാണെന്നും ശര്‍മ പറഞ്ഞു.

നേരത്തെ, അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പട്ട ശിലാസ്ഥാപനം ആഗസ്റ്റ് അഞ്ചിനു പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കുമെന്ന് ശ്രീരാമ ജന്‍മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് ട്രഷറര്‍ സ്വാമി ഗോവിന്ദ് ദേവ് ഗിരി പറഞ്ഞിരുന്നു.

 

 

---- facebook comment plugin here -----

Latest