Connect with us

Kerala

കോഴിക്കോട്ട് നിയന്ത്രണത്തില്‍ ഇളവ്; ജുമുഅയില്‍ നാല്‍പ്പത് പേര്‍ക്ക് പങ്കെടുക്കാം

Published

|

Last Updated

 കോഴിക്കോട് | കോഴിക്കോട്ടെ പള്ളികളില്‍ ജുമുഅ നിസ്‌കാരത്തിനുള്‍പ്പെടെ നേരത്തെ ഏര്‍പ്പെടുത്തിയിരുന്ന
നിയന്ത്രണത്തില്‍ ഇളവ് വരുത്തിക്കൊണ്ട് ജില്ലാ കലക്ടര്‍ പുതിയ ഉത്തരവിറക്കി. ഇതുപ്രകാരം ജുമുഅയില്‍ നാല്‍പ്പത് പേര്‍ക്ക് പങ്കെടുക്കാം. 40 പേരില്‍ കൂടാന്‍ പാടില്ലെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, കണ്ടെയിന്‍മെന്റ് സോണുകളിലെ പള്ളികളില്‍ പ്രാര്‍ഥന അനുവദനീയമല്ല. വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുന്നവരും അവരുടെ ബന്ധുക്കളും പങ്കെടുക്കരുത്.

വിദേശ രാജ്യങ്ങള്‍, ഇതര സംസ്ഥാനങ്ങള്‍, മറ്റ് ജില്ലകളിലെ കണ്ടെയിന്‍മെന്റ് സോണുകള്‍ എന്നിവിടങ്ങളില്‍ നിന്ന് അടുത്ത കാലങ്ങളില്‍ വന്നവര്‍ എന്നിവരും രോഗലക്ഷണങ്ങള്‍ ഉള്ളവരും പ്രാര്‍ഥനകളില്‍ പങ്കെടുക്കാന്‍ പാടില്ല. പങ്കെടുക്കുന്നവരുടെ രജിസ്റ്റര്‍ സൂക്ഷിക്കണം. 65 വയസ്സില്‍ കൂടുതലുള്ളവര്‍ പങ്കെടുക്കുന്നതിലും പരമാവധി നിയന്ത്രണം വേണം. സാമൂഹിക അകലം പാലിക്കണമെന്നും കലക്ടര്‍ അറിയിച്ചു.

Latest