Connect with us

Covid19

കൊവിഡ് ബ്രിഗേഡ് രൂപവത്ക്കരിക്കും; പ്രവര്‍ത്തനം ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ കേന്ദ്രീകരിച്ച്

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി കൊവിഡ് ബ്രിഗേഡ് രൂപവത്ക്കരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ കേന്ദ്രീകരിച്ചാകും ബ്രിഗേഡിന്റെ പ്രവര്‍ത്തനം. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് പുറമെ സന്നദ്ധ പ്രവര്‍ത്തകരും ബ്രിഗേഡില്‍ അംഗങ്ങളായിരിക്കും. ഇതിനു പുറമെ ദേശീയ ആരോഗ്യ മിഷനില്‍ ഉള്‍പ്പെടെ കൂടുതല്‍ ജീവനക്കാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കും. ഇവര്‍ക്കെല്ലാവര്‍ക്കും ഇന്‍ഷ്വറന്‍സ് പരിരക്ഷയുണ്ടായിരിക്കും. ഇവര്‍ക്കാവശ്യമായ ഇന്‍സന്റീവും നല്‍കും.

ദേശീയ ആരോഗ്യ മിഷനിലെ ജീവനക്കാര്‍ക്കും താത്ക്കാലികമായി എടുക്കുന്ന ജീവനക്കാര്‍ക്കും കാലാനുസൃതമായ വരുമാനം ഉറപ്പാക്കും. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് സന്നദ്ധരായി മുന്നോട്ടുവരുന്ന വിദ്യാര്‍ഥികള്‍ക്ക് അനുമോദന സര്‍ട്ടിഫിക്കറ്റ് നല്‍കും.
ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആവശ്യമായ താമസ സൗകര്യം തദ്ദേശഭരണ സ്ഥാപനങ്ങള്‍ ഒരുക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.

---- facebook comment plugin here -----

Latest