National
തബ്ലീഗ് ജമാഅത്ത് സമ്മേളനം: പിഴയടച്ചാല്‍ സ്വതന്ത്രമാക്കാമെന്ന് വിദേശികളോട് കോടതി

ന്യൂഡല്‍ഹി| തബ്ലീഗ് ജമാഅത്ത് പരിപാടിയില്‍ പങ്കെടുത്ത ഇന്ത്യേനേഷ്യന്‍ പൗരന്‍മാര്‍ പിഴടയച്ചാല്‍ സ്വതന്ത്രമാകകാമെന്ന് ഡല്‍ഹി ഹൈക്കോടതി. 198 പൗരന്‍മാരോടാണ് കോടതി ഉത്തരവിട്ടത്.
ലോക്ക്ഡൗണ്‍ കാലയളവില്‍ തബ്ലീഗ് ജമാഅത്ത് പരിപാടിയില്‍ പങ്കെടുത്തവര്‍ വിസാ ചട്ടങ്ങള്‍ ലംഘിച്ച് ഇന്ത്യയില്‍ തുടര്‍ന്നതിനാലാണ് ഇവരെ അറസ്റ്റ് ചെയ്യുന്നത്. നിസ്സാരമായ കുറ്റം ചുമത്തിയതിനാല്‍ പിഴയടച്ചാല്‍ ഇവര്‍ക്ക് സ്വതന്ത്രമായി നടക്കാമെന്നും കോടതി പറഞ്ഞു.
100 ഇന്ത്യോനേഷ്യക്കാര്‍ 7000 രൂപ പിഴയടക്കണമെന്നും 98 പേര്‍ 5000 രൂപ പിഴയടക്കണമെന്നുമാണ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് വസുന്ധര ആസാദ് ഉത്തരവിട്ടത്. വിദേശികള്‍ക്ക് വേണ്ടി അഭിഭാഷകരായ അശിമ മണ്ടല, ഫാഹിം ഖാന്‍, അഹമ്മദ് ഖാന്‍ എന്നിവര്‍ ഹാജരായി. 98 പേര്‍ അടക്കുന്ന പിഴ പ്രധാനമന്ത്രി കെയര്‍ ഫണ്ടിലേക്കാണ് നല്‍കേണ്ടതെന്നും കോടതി പറഞ്ഞു.
---- facebook comment plugin here -----