Kerala
പിഡബ്ല്യുസിയെ കരിമ്പട്ടികയില്‍പ്പെടുത്തണമെന്ന് ചീഫ് സെക്രട്ടറിതല സമതി; ശിവശങ്കര്‍ ചട്ടലംഘനം നടത്തിയതായും കണ്ടെത്തല്‍

തിരുവനന്തപുരം| പ്രൈസ്വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സിനെ (പിഡബ്ല്യുസി) കരിമ്പട്ടികയില്‍ പെടുത്തണമെന്ന് ചീഫ് സെക്രട്ടറി അധ്യക്ഷനവായ സമിതിയുടെ ശിപാര്‍ശ. നിലവിലുള്ള കരാറുകളില്‍നിന്നും കണ്‍സള്‍ട്ടന്‍സികളില്‍നിന്നും ഇവരെ ഒഴിവാക്കണമെന്നും വിലക്കണമെന്നും ശിപാര്‍ശയിലുണ്ട്.
ഐടി വകുപ്പില്‍ ജോലി ചെയ്തിരുന്ന സ്വപ്‌ന സുരേഷിന്റെ നിയമനം സംബന്ധിച്ച അന്വേഷണമാണ് നടപടിക്ക് കാരണം. എം ശിവശങ്കറിന്റെ ശിപാര്‍ശയോടെയാണ് സ്വപ്ന സുരേഷിന്റെ നിയമനമെന്നും ശിവശങ്കര്‍ ചട്ടം പാലിച്ചില്ലെന്നും സമതി കണ്ടെത്തിയിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍ മുദ്ര ഉപയോഗിക്കുന്നത് വിലക്കണമെന്നും സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
---- facebook comment plugin here -----