Connect with us

Covid19

മധ്യപ്രദേശില്‍ ഉറവിടമറിയാത്ത കേസുകള്‍ വര്‍ധിക്കുന്നു; 10 ദിവസത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍

Published

|

Last Updated

ഭോപ്പാല്‍| കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനെ തുടര്‍ന്ന് മധ്യപ്രദേശ് സര്‍ക്കാര്‍ ഭോപ്പാലില്‍ 10 ദിവസത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇന്നലെ വൈകീട്ട് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ആഗസ്റ്റ് 13 വരെ നിലനില്‍ക്കും.

കഴിഞ്ഞ് പത്ത് ദിവസമായി ഭോപ്പാലില്‍ ഉറവിടമറിയാത്ത കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനെ തുടര്‍ന്നാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ജില്ലാ ഭരണകൂടം നേരത്തേ നടത്തിയ മീറ്റിംഗില്‍ ഹോട്ട്‌സ്‌പോട്ടുകളില്‍ 22 മുതല്‍ 24 വരെ രണ്ട് ദിവസം ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ തീരുമാനിച്ചിരുന്നു. ഇത് സംബന്ധിച്ച ഉത്തരവുകള്‍ നല്‍കിയിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ 10 ദിവസം പൂര്‍ണമായും ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയായിരുന്നു.

പത്ത് ദിവസത്തെ ലോക്ക്ഡൗണില്‍ പാല്‍, മരുന്നുകള്‍,പച്ചക്കറികള്‍ എന്നിവ ജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗവഹാന്‍ പറഞ്ഞു.

അതേസമയം, ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താനുള്ള തീരുമാനം ജനാധിപത്യ വിരുദ്ധമാണെന്നും ജനപ്രതിനിധികളുമായി ആലോചിക്കാതെയാണ് തീരുമാനമെടുത്തതെന്നും കോണ്‍ഗ്രസ് എം എല്‍ എ ആരിഫ് മസൂദ് പറഞ്ഞു.

Latest