National
മിസോറാമില്‍ ഈ മാസം മാത്രം റിപ്പോര്‍ട്ട് ചെയ്തത് 20 ഭൂമികുലുക്കങ്ങള്‍: ജനങ്ങള്‍ പരിഭ്രാന്തിയില്‍

ഐസ്വാള്‍| മിസോറാമിലെ മ്യാന്‍മാര്‍ അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന ചംപായി ജില്ലയില്‍ ഭൂമികുലുക്കമുണ്ടായതിനെ തുടര്‍ന്ന് ജനങ്ങള്‍ രാത്രിയില്‍ ടെന്റുകളില്‍ കഴിച്ചുകൂട്ടുന്നതായി റിപ്പോര്‍ട്ട്.
ചംപായി,സെയ്താള്‍,സിയാഹ,സെര്‍ച്ചിപ്പ് ജില്ലകളില്‍ ജൂണ്‍ 18ന്് ഏകദേശം 22 ഓളം ഭൂമികുലുക്കമുണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. റിക്ടര്‍ സ്‌കെയിലില്‍ 4.2നും 5.5 നും ഇടയില്‍ രേഖപ്പെടുത്തിയ ഭൂമികുലുക്കമാണുണ്ടായത്. ഭൂമികുലുക്കം ഏറ്റവും അധികം ബാധിച്ചത് ചംപായി ജില്ലയെയാണെന്നും അധികൃതര്‍ പറയുന്നു.
നിരവധി ജില്ലകളിലെ ജനങ്ങള്‍ താത്കാലിക താമസത്തിനായി ടെന്റുകള്‍ കെട്ടിയിരിക്കുകയാണ്. ജില്ലാ ഭാരണകൂടം അവര്‍ക്ക് വേണ്ടുന്ന എല്ലാ സഹായങ്ങളും നല്‍കിയിട്ടുണ്ടെന്നും ചംപായി ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ സി ടി സുവാലി പറഞ്ഞു.അവര്‍ക്ക് ആവശ്യമഉള്ള ഭക്ഷണസാധനങ്ങളും എത്തിച്ചു നല്‍കുന്നതായും അവര്‍ കൂട്ടിചേര്‍ത്തു.
ഈ മാസം തന്നെ ചംപായില്‍ 20 ഓളം ഭൂമികുലുക്കം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 16 ഗ്രാമങ്ങളെ ബാധിച്ച ഭൂമികുലുക്കത്തില്‍ 170 വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. ഭൂമികുലുക്ക ബാധിത പ്രദേശങ്ങളിലെ ജനങ്ങളെ മെഡിക്കല്‍ സംഘം സന്ദര്‍ശിച്ച് ജനങ്ങള്‍ക്ക് വേണ്ടുന്ന മാനസിക പിന്തുണ നല്‍കുന്നതായും അവര്‍ കൂട്ടിചേര്‍ത്തു.