Connect with us

Gulf

ഹജജ് 2020: പുണ്യ സ്ഥലങ്ങളിലെ മുന്നൊരുക്കങ്ങള്‍ ഹജ്ജ് മന്ത്രാലയം വിലയിരുത്തി

Published

|

Last Updated

ദമാം | ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മങ്ങള്‍ക്കായി പുണ്യ സ്ഥലങ്ങളില്‍ ഏര്‍പ്പെടുത്തിയ മുന്നൊരുക്കങ്ങള്‍ സഊദി ഹജ്ജ് ഉംറ കാര്യ മന്ത്രി മുഹമ്മദ് സാലിഹ് ബന്ദന്‍ വിലയിരുത്തി. തീര്‍ത്ഥാടകര്‍ക്കായി പുണ്യ സ്ഥലങ്ങളില്‍ ഒരുക്കിയ സൗകര്യങ്ങളും മിന, അറഫ, മുസ്ദലിഫ എന്നീ കേന്ദ്രങ്ങളിലേക്കുള്ള റൂട്ട് മാപ്പും മന്ത്രി പരിശോധിച്ചു. ഹജ്ജ് മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും മന്ത്രിയോടപ്പമുണ്ടായിരുന്നു.

ഈ വര്‍ഷം സുഗമമായ ഹജ് നിര്‍വഹണത്തിന് വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ആരോഗ്യ സുരക്ഷക്ക് മുന്‍ഗണന നല്‍കിയാണ് തീര്‍ത്ഥാടകരെ തിരഞ്ഞെടുത്തത്. സഊദിയില്‍ കഴിയുന്ന വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഏഴായിരം പേര്‍ക്കാണ് അനുമതി.

ഹജ്ജ് കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ അനുമതി ലഭിച്ച ഹാജിമാര്‍ ഹജ്ജിന് മുന്നോടിയായി ഏഴ് ദിവസത്തെ കൊറന്റൈനില്‍ കഴിയുകയാണ്.