Connect with us

Kerala

കുതിരവട്ടം മാനസികാരോഗ്യ ആശുപത്രിയില്‍ നിന്ന് നാല് പേരെ കാണാതായി

Published

|

Last Updated

കോഴിക്കോട് | കുതിരവട്ടം മാനസികാരോഗ്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട നാല് പേരെ കാണാതായി. ആശിഖ്, നിസാമുദ്ദീന്‍, അബ്ദുല്‍ ഗഫൂര്‍ എന്നിവരെയും മറ്റൊരാളെയുമാണ് കാണാതായത്. ഇവര്‍ ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ടതായാണ് വിവരം.

ഇന്നലെ ഉച്ചക്കാണ് നാല് പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മെഡിക്കല്‍ കോളജ് പോലീസ് സ്ഥലത്തെത്തി സി സി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരുന്നു.