Gulf
ദുബൈയിലും വടക്കൻ എമിറേറ്റുകളിലും 81,000 ഫിലിപ്പിനോകൾക്ക് തൊഴിൽ നഷ്ടം

ദുബൈ | ദുബൈയിലെയും മറ്റു വടക്കൻ എമിറേറ്റുകളിലെയും 81,000 ഫിലിപ്പിനോകൾക്ക് തൊഴിൽ നഷ്ടപ്പെട്ടതായി ഫിലിപ്പൈൻ കോൺസുൽ ജനറൽ പോൾ റെയ്മണ്ട് കോർട്ടെസ് പറഞ്ഞു. വരുമാനം നഷ്ടപ്പെട്ടതിനാൽ ആശ്വാസ തുകക്ക് അപേക്ഷിച്ചവരുടെ അടിസ്ഥാനത്തിലാണ് കണക്ക്.
വിദേശത്തു വരുമാനം നഷ്ടപ്പെട്ടാൽ നയതന്ത്ര കാര്യാലയത്തിന് കീഴിലെ തൊഴിൽ വിഭാഗം 730 ദിർഹം താത്കാലികാശ്വാസം നൽകാറുണ്ട്.
ഫിലിപ്പൈൻ സർക്കാറിന്റെ ഈ ഒറ്റത്തവണ ധനസഹായത്തിനായി അപേക്ഷിക്കുന്നവരുടെ എണ്ണം വർധിച്ചു വരുന്നു.
അബുദാബി ആസ്ഥാനമായുള്ള ഫിലിപ്പിനോകൾക്കായി പ്രത്യേക കണക്കുണ്ട്. ആഗോള കൊറോണ പകർച്ചവ്യാധി മൂലം പത്തു ലക്ഷം ഫിലിപ്പിനോ പ്രവാസികൾക്ക് ഉപജീവനമാർഗം നഷ്ടപ്പെട്ടതായി കണക്കാക്കപ്പെടുന്നു.
കുവൈത്തിലെ ഫിലിപ്പിനോ തൊഴിലാളികൾക്കിടയിൽ 23,000 തൊഴിൽ നഷ്ടമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടു.
---- facebook comment plugin here -----