Connect with us

International

കൊവിഡിന് പ്രതിരോധ മരുന്ന് കണ്ടുപിടിച്ചതായി റഷ്യ

Published

|

Last Updated

മോസ്‌കോ  | കൊവിഡ് -19ന് പ്രതിരോധ മരുന്ന് കണ്ടുപിടിച്ചതായി റഷ്യന്‍ ഡെപ്യൂട്ടി പ്രതിരോധ മന്ത്രി റുസ്ലാന്‍ സാലിക്കോവ് ആര്‍ഗ്യുമെന്റി .ഗമാലേയ നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ എപ്പിഡെമിയോളജി ആന്‍ഡ് മൈക്രോബയോളജിയിലെ ശാസ്ത്രജ്ഞരും, സൈനിക വിദഗ്ധരും ചേര്‍ന്നാണ് കൊവിഡ് വൈറസിനെതിരായ ആദ്യ വാക്‌സിന്‍ കണ്ടുപിടിച്ചത്

ഗവേഷണ വിദഗ്ധരും ദേശീയ ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞരും നടത്തിയ പരിശോധനാ ഫലങ്ങളെക്കുറിച്ച് അന്തിമ വിലയിരുത്തലുകള്‍ ഇതിനകം പൂര്‍ത്തിയാക്കിയ ശേഷമാണ് വൈറസിനെതിരെ ആദ്യത്തെ വാക്‌സിന്‍ തയ്യാറിക്കയിരിക്കുന്നത്

വാക്സിന്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള രേഖകള്‍ ജൂണ്‍ 30 ന് ആരോഗ്യ മന്ത്രാലയത്തിന് സമര്‍പ്പിച്ചതായി റഷ്യന്‍ വ്യവസായ വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ പറഞ്ഞു. റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ഗവേഷണ സ്ഥാപനമായ നമ്പര്‍ 48മായി ചേര്‍ന്നാണ് ഗമാലേയ നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ എപ്പിഡെമിയോളജി ആന്‍ഡ് മൈക്രോബയോളജി പരീക്ഷണം പൂര്‍ത്തിയാക്കിയത് .നേരത്തെ ദ്രാവകവും ഫ്രീസുചെയ്തതുമായ വാക്‌സിനുകളുടെ ക്ലിനിക്കല്‍ പരിശോധനയ്ക്ക് മന്ത്രാലയം ജൂണില്‍ അനുമതി നല്‍കിയിരുന്നു . ബര്‍ഡെന്‍കോ മെയിന്‍ മിലിട്ടറി ഹോസ്പിറ്റലിലാണ് സന്നദ്ധ പ്രവര്‍ത്തകരില്‍ ലിക്വിഡ് വാക്‌സിന്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കിയത്

രണ്ടാം ഘട്ടത്തില്‍ മരുന്ന് പരീക്ഷണത്തില്‍ പങ്കെടുത്ത സന്നദ്ധപ്രവര്‍ത്തകരുടെ പരീക്ഷണങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായും ,കൊറോണ വൈറസില്‍ നിന്ന് പ്രതിരോധശേഷി വളര്‍ത്തിയെടുക്കുകയും ചെയ്തതതായി ആര്‍ഗ്യുമെന്റി ഐ ഫാക്റ്റി പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സാലിക്കോവ് പറഞ്ഞു. എന്നാല്‍ വാക്‌സിന്‍ ഉത്പാദനം ആരംഭിക്കുന്ന വിവരങ്ങളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല

Latest