National
ഘർ ഘർ റേഷൻ യോജന പദ്ധതി, ഡൽഹിയിൽ ഇനി റേഷൻ വീട്ടിലെത്തും

ന്യൂഡൽഹി| അർഹതപ്പെട്ടവർക്ക് റേഷൻ വീട്ടിലെത്തിച്ച് നൽകുന്ന പദ്ധതിക്ക് ഡൽഹി മന്ത്രിസഭയുടെ അംഗീകാരം നൽകിയതായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രീവാൾ. ഇന്ന് ചേർന്ന ഡൽഹി മന്ത്രിസഭാ യോഗ്തതിലാണ് പദ്ധതിക്ക് അംഗീകാരം നൽകിയത്. ഘർ ഘർ റേഷൻ യോജന എന്ന പദ്ധതിയാണ് ഡൽഹിയിൽ നടപ്പാക്കാൻ പോകുന്നത്.
ഗോതമ്പ്, അരി, പഞ്ചസാര, അടക്കമുള്ള ഭക്ഷ്യസാധനങ്ങൾ വീടുകളിൽ എത്തിച്ച് നൽകുന്നതാണ് പദ്ധതി. ആരോഗ്യ മുൻകരുതൽ നടപടികൾ സ്വീകരിച്ച് വൃത്തിയുള്ള ബാഗിലാണ് ഭക്ഷ്യസാധനങ്ങൾ എത്തിക്കുക. ടെൻഡർ അടക്കമുള്ള നടപടി ക്രമങ്ങൾ പൂർത്തിയാി കഴിഞ്ഞു. ഏഴ് മാസത്തിനുള്ളിൽ പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും കെജ്‌രീവാൾ പറഞ്ഞു.
ഇനി മുതൽ ഇഷ്ടം ഉണ്ടെങ്കിൽ മാത്രം റേഷൻകടകളിൽ പോയാൽ മതി. അല്ലാത്തപക്ഷം വീടുകളിൽ എത്തിച്ചുനൽകും. ഈ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ കേന്ദ്രസർക്കാറിന്റെ വൺ നേഷൻ വൺ റേഷൻ കാർഡും ഡൽഹിയിൽ നിലവിൽ വരുമെന്നും അദ്ദേഹം പറഞ്ഞു.