National
ബംഗാളിലെ വിദ്യാർഥിനിയുടെ മരണം; ആരോപണവിധേയനായ ആൺകുട്ടി കുളത്തിൽ മരിച്ച നിലയിൽ

കൊൽക്കത്ത| സ്‌കൂൾ വിദ്യാർഥിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തിൽ ആരോപണവിധേയനായ ആൺകുട്ടിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. നോർത്ത് ദിനജ്പുർ ജില്ലയിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയ സ്ഥലത്തിന് സമീപത്തുള്ള കുളത്തിലാണ് ആൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
ഈ വർഷം പത്താം ക്ലാസ് പരീക്ഷയിൽ വിജയിച്ച പെൺകുട്ടിയാണ് കൊടുംക്രൂരതക്ക് ഇരയായത്. രണ്ട് ദിവസം മുമ്പാണ് സംഭവം. ഒരു ദിവസം രാത്രി പെൺകുട്ടിയെ കാണാതായി. തിരച്ചിലിനൊടുവിൽ മരച്ചുവട്ടിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇവിടെ നിന്ന് രണ്ട് സൈക്കിളുകളും മൊബൈൽ ഫോണുകളും കണ്ടെത്തിയിട്ടുണ്ട്. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. ഇതിനുപിന്നാലെ പശ്ചിമ ബംഗാളിൽ ദേശീയ പാത തടഞ്ഞ് ഗ്രാമീണർ വാഹനങ്ങൾ കത്തിച്ചു. തലസ്ഥാനമായ കൊൽക്കത്തയെ സിലിഗുരിയുമായി ബന്ധിപ്പിക്കുന്ന എൻ എച്ച് 31ൽ ഗതാഗതം തടഞ്ഞാണ് ഗ്രാമീണർ വാഹനങ്ങൾക്ക് തീയിട്ടത്. ലാത്തിച്ചാർജും കണ്ണീർവാതകവും ന്രപയോഗിച്ചു.
എന്നാൽ കഴിഞ്ഞ ദിവസം പുറത്തുവന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പെൺകുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന് വ്യക്തമായി. പെൺകുട്ടിയുടെ മരണം വിഷം ഉള്ളിൽച്ചെന്നാണെന്നും ശരീരത്തിൽ ലൈംഗികാതിക്രമം എടന്നതിന്റെ തെളിവുകളില്ലെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
15 വയസ്സുകാരിയുമായി തന്റെ മകന് പരിചയമുണ്ടായിരുന്നതായി മരിച്ച ആൺകുട്ടിയുടെ മാതാവ് പറഞ്ഞു. ഇരുവരും പത്താം ക്ലാസിൽ ഒരുമിച്ചായിരുന്നു. എന്നാൽ പ്രണയമുണ്ടായിരുന്നു എന്ന വാദം തെറ്റാണെന്നും അവർ പ്രതികരിച്ചു. മകന്റെ മരണത്തിന് ഉത്തരവാദി പെണകുട്ടിയുടെ കുടുംബമാണെന്നും അവർ ആരോപിച്ചു. മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതാണെന്ന് കാണിച്ച് പിതാവ് ആൺകുട്ടിക്കെതിരെ പരാതി കൊടുത്തിരുന്നു. ഇതിനുപിന്നാലെയാണ് ആൺകുട്ടിയുടെ മരണം.