Covid19
പ്രവേശനപ്പരീക്ഷക്ക് കൂട്ടുവന്ന രക്ഷിതാവിനും കൊവിഡ് ; തിരുവനന്തപുരത്ത് ആശങ്ക

തിരുവനന്തപുരം| തിരുവനന്തപുരത്ത് എൻട്രൻസ് പ്രവേശനപ്പരീക്ഷക്ക് വിദ്യാർഥിക്കൊപ്പം കൂട്ടുവന്ന രക്ഷിതാവിനും കൊവിഡ് സ്ഥിരീകരിച്ചു. മണക്കാട് സ്വദേശിയായ രക്ഷിതാവാണ് കോട്ടൺ ഹിൽ സ്‌കൂളിൽ കുട്ടിയെയും കൊണ്ടെത്തിയത്. പരീക്ഷ തീരുന്നതു വരെ ഇയാൾ സ്‌കൂൾ പരിസരത്ത് ഉണ്ടായിരുന്നു. പ്രവേശനപ്പരീക്ഷക്ക് സ്‌കൂളിൽ എത്തിയവർ ജാഗ്രത പുലർത്താൻ അധികൃതർ ആവശ്യപ്പെട്ടു.
ഇതോടെ പരീക്ഷ എഴുതിയ രണ്ട് വിദ്യാർഥികൾക്കും പരീക്ഷക്കായി കുട്ടിയെ കൊണ്ടുവന്ന രക്ഷിതാവിനും വൈറസ് ബാധ സ്ഥിരീകരിച്ചതോടെ തിരുവനന്തപുരത്ത് കടുത്ത ആശങ്ക ഉയർന്നു. രോഗം ബാധിച്ച വിദ്യാർഥിയുടെ പരീക്ഷാ ഹാളിലുണ്ടായിരുന്ന 20 വിദ്യാർഥികളെയും ഇൻവിജിലേറ്റർമാരെയും നിരീക്ഷണത്തിലേക്ക് മാറ്റി.
ട്രിപ്പിൾ ലോക് ഡൗണിനിടെ തിരുവനന്തപുരത്ത് പ്രവേശന പരീക്ഷ നടത്തിയത് വൻ വിവാദമായിരുന്നു.
---- facebook comment plugin here -----