Connect with us

National

പോലീസ് ഉദ്യോഗസ്ഥന്റെ മരണം: ഗെഹ്ലോട്ടിന്റെ പ്രത്യേക സുരക്ഷാ ഉദ്യോഗസ്ഥനെ സി ബി ഐ ചോദ്യംചെയ്തു

Published

|

Last Updated

ജയ്പൂര്‍| മെയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ പ്രത്യേക സുരക്ഷാ ഉദ്യോഗസ്ഥനെ സി ബി ഐ ചോദ്യം ചെയ്തു. ഈ സംഭവത്തില്‍ കോണ്‍ഗ്രസ് എം എല്‍ എ കൃഷ്ണ പൂനിയയെ കഴിഞ്ഞ ദിവസം അന്വേഷണ ഏജന്‍സി ചോദ്യം ചെയ്തിരുന്നു.

രണ്ടാംതവണ ചോദ്യംചെയ്യലിനായി അദ്ദേഹത്തെ ഇന്ന് സി ബി ഐ വിളിപ്പിച്ചുിട്ടുണ്ട്. സച്ചിന്‍ പൈലറ്റ് കലാപകൊടിയുയര്‍ത്തിയതിനെ തുടര്‍ന്ന് രാജസ്ഥാന്‍ സര്‍ക്കാറിന്‍ പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് സി ബി ഐയുടെ ചോദ്യംചെയ്യല്‍. ഗെഹ്ലോട്ടിന്റെ പ്രത്യേക സുരക്ഷാ ഉദ്യോഗസ്ഥനായ ദേവ രാം സെയിനിനെ ജെയ്പൂരിലെ സി ബി ഐ ഓഫിസേലക്ക് വിളിപ്പിച്ചാണ് ചോദ്യം ചെയ്യല്‍.

പോലീസ് ഉദ്യോഗസ്ഥന്റെ മരണത്തെ സംബന്ധിച്ചുള്ള മൊഴി രേഖപ്പെടുത്തുന്നതിനായി ഡല്‍ഹിയില്‍ നിന്നുള്ള സി ബി ഐയുടെ പ്രത്യേക ക്രൈം യൂണിറ്റിന്റെ ഒരു സംഘം ജയ്പൂരിലെത്തിയിട്ടുണ്ട്.

മെയ് 23നാണ് പോലീസ് ഉദ്യോഗസ്ഥനായ വിഷ്ണുദത്ത് വിഷ്ണു അദ്ദേഹത്തിന്റെ വസതിയില്‍ ആത്മഹത്യ ചെയ്തത്. രാജസ്ഥാന്‍ സര്‍ക്കാര്‍ ഈ കേസ് കഴിഞ്ഞ മാസം സി ബി ഐയെ ഏല്‍പ്പിച്ചിരുന്നു.

Latest