Kerala
തിരുവനന്തപുരത്തും കൊല്ലത്തും പൊലീസുകാരന് കൊവിഡ്; ക്രൈംബ്രാഞ്ച് ആസ്ഥാനം രണ്ട് ദിവസത്തേക്ക് കൂടി അടച്ചു

തിരുവനന്തപുരം| ഒരു പൊലീസുകാരന് കൂടി കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനം രണ്ട് ദിവസത്തേക്ക് കൂടി അടച്ചിടും. എയർപോർട്ടിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ഇയാൾക്കൊപ്പം എയർപോർട്ടിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മറ്റ് പൊലീസുകാരുടെ കൊവിഡ് പരിശോധനാഫലം നെഗറ്റീവായിരുന്നു. ഇതേത്തുടർന്ന് ഇവർ ജോലിയിൽ തിരികെ പ്രവേശിച്ചിരുന്നു.
അതേസമയം, കൊല്ലത്ത് ഒരു പൊലീസുകാരന് കൂടി കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കൊല്ലം ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവിടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഒരു പൊലീസുകാരന് നേരത്തേ കൊവിഡ് ബാധിച്ചിരുന്നു. ചെക്ക് പോസ്റ്റിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എട്ട് റവന്യൂ ജീവനക്കാരും നിരീക്ഷണത്തിലാണ്.
---- facebook comment plugin here -----