Connect with us

Kerala

ഏഷ്യാനെറ്റ് ചര്‍ച്ചക്ക് പ്രതിനിധികളെ അയക്കില്ലെന്ന് സി പി എം

Published

|

Last Updated

തിരുവനന്തപുരം | ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പ്രതിനിധികളെ ഇനി മുതല്‍ അയക്കില്ലെന്ന് സി പി എം. കഴിഞ്ഞ ദിവസങ്ങളിലെ ന്യൂസ് അവറിലെ ചര്‍ച്ചയില്‍ സി പി എം പ്രതിനിധികള്‍ക്ക് വേണ്ടത്ര സമയം നല്‍കാത്തതിലുള്ള പ്രതിഷേധമാണ് ഈ തീരുമാനത്തിന് കാരണമെന്ന് പാര്‍ട്ടി വ്യക്തമാക്കി. ഇത് ജനാധിപത്യ വിരുദ്ധമാണെന്നും പാര്‍ട്ടി ഫേസ്ബുക്ക് കുറിപ്പില്‍ അറിയിച്ചു.

സാധാരണനിലയില്‍ സി പി എം വിരുദ്ധരായ മൂന്ന് പ്രതിനിധികളുടെയും അവര്‍ക്കൊപ്പം നില്‍ക്കുന്ന അവതാകരുടെയും അഭിപ്രായങ്ങള്‍ക്ക് മറുപടി പറയേണ്ടത് പാര്‍ട്ടി പ്രതിനിധികളുടെ ചുമതലയാണ്. എന്നാല്‍, സാമാന്യ മര്യാദ പോലും കാണിക്കാതെ ഓരോ മറുപടിയിലും അവതാരകന്‍ നിരന്തരം ഇടപെടുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി രാജീവ് പങ്കെടുത്ത ചര്‍ച്ച പതിമൂന്ന് തവണയാണ് അവതാരകന്‍ തടസ്സപ്പെടുത്തിയത്. സംസ്ഥാന കമ്മിറ്റി അംഗം എം ബി രാജേഷ് സംസാരിക്കുമ്പോള്‍ പതിനേഴ് തവണയും സ്വരാജ് സംസാരിക്കുമ്പോള്‍ പതിനെട്ടു തവണയുമാണ് അവതാരകന്‍ തടസ്സപ്പെടുത്തിയത്.

മൂന്ന് രാഷ്ട്രീയ എതിരാളികളും അവതാരകനും അടക്കും നാലു പേര്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് മുപ്പത് സെക്കന്‍ഡില്‍ സി പി എം പ്രതിനിധി മറുപടി പറയണമെന്ന നിലപാട് അംഗീകരിക്കാനാവില്ല. ഈ സമയത്തിനുള്ളില്‍ മറുപടി പറയുമ്പോഴും മൈക്ക് ഓഫ് ചെയ്യുന്ന അസഹിഷ്ണുതയുടെ പ്രകടനത്തിനും ഇത്തരം ചര്‍ച്ചകള്‍ സാക്ഷിയാകുന്നുവെന്നും പാര്‍ട്ടി ചൂണ്ടിക്കാട്ടി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

Latest