National
തിരുപ്പതി ക്ഷേത്രത്തിലെ മുഖ്യ തന്ത്രി കൊവിഡ് ബാധിച്ച് മരിച്ചു

തിരുപ്പതി| തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലെ മുൻ മുഖ്യ പൂജാരിയായിരുന്ന ശ്രീനിവാസ മൂർത്തി ദീക്ഷിതിലു കൊവിഡ് ബാധിച്ച് മരിച്ചു. 73 വയസായിരുന്നു. തിരുപ്പതി കൊവിഡ് ആശുപത്രിയിൽ ഇന്നു പുലർച്ചെയാണ് മരിച്ചത്. മൂന്നു പതിറ്റാണ്ടുകാലം തിരുപ്പതിയിൽ പൂജാരിയായിരുന്നു ദീക്ഷിതിലു. മുഖ്യ പൂജാരിയായും ഏറെക്കാലം പ്രവർത്തിച്ചു. ലോക്ക്ഡൗണിന് ശേഷം ജൂൺ പതിനൊന്നിനാണ് ക്ഷേത്രം വീണ്ടും തുറന്നത്.
ക്ഷേത്രത്തിലെ പുരോഹിതരും ജീവനക്കാരും ഉൾപ്പടെ 140 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുണ്ടായിരുന്നു. ദർശനത്തിനായി ആയിരക്കണക്കിന് ഭക്തർ എത്തുന്ന സാഹചര്യത്തിൽ ക്ഷേത്രത്തിൽ ദർശനം അനുവദിക്കുന്നത് വ്യാപനത്തിന് ഇടയാക്കുമെന്ന് പുരോഹിതർ ഉൾപ്പെടെയുള്ളവർ ആശങ്ക ഉയർത്തിയിരുന്നു.
---- facebook comment plugin here -----