Connect with us

Covid19

പട്ടാമ്പിയിൽ സ്ഥിതി ഗുരുതരം; രണ്ടിടങ്ങളിൽ സമ്പൂർണ ലോക്ക്ഡൗൺ

Published

|

Last Updated

പാലക്കാട്| പട്ടാമ്പിയിൽ സ്ഥിതി ഗുരുതരമാണെന്ന് മന്ത്രി എ കെ ബാലൻ. പട്ടാമ്പി താലൂക്കിലും നെല്ലായ പഞ്ചായത്തിലും സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തി. പട്ടാമ്പിയിൽ കർശന നിയന്ത്രണം നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
മന്ത്രി എകെ ബാലൻ പട്ടാമ്പി മാർക്കറ്റ് ക്ലസ്റ്ററായി പ്രഖ്യാപിച്ചു. പട്ടാമ്പി കമ്യൂണിറ്റി സ്‌പ്രെഡിലേക്ക് പോകുന്നുവെന്ന് ഭയപ്പെടുന്നതായും മന്ത്രി പറഞ്ഞു.
പട്ടാമ്പി വഴി പോകുന്ന വാഹനങ്ങൾക്ക് ഇവിടെ നിർത്താൻ അനുവാദമില്ല. ജില്ലയിൽ 47 കേന്ദ്രങ്ങളിൽ ആന്റിജൻ ടെസ്റ്റ് നടത്തുമെന്നും എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.
കൊവിഡുമായി ബന്ധപ്പെട്ട പ്രാഥമിക ലക്ഷണങ്ങൾ കണ്ടാൽ തന്നെ പരിശോധനക്ക് വിധേയമാകണമെന്ന് മന്ത്രി പറഞ്ഞു. ജില്ലയിൽ 133 പേർക്കാണ് സമ്പർക്കത്തിലൂടെ മാത്രം രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അതുകൊണ്ട് മീൻ മാർക്കറ്റ്, പച്ചക്കറി മാർക്കറ്റ്, കോളനികൾ, അതിർത്തി പ്രദേശങ്ങൾ എന്നിവ കേന്ദ്രീകരിച്ച് പരിശോധനകൾ വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ഈ പ്രതിസന്ധി ഘട്ടത്തിൽ രാഷ്ട്രീയം മാറ്റിവെക്കണ  മെന്നും ദുഷ്ടലാക്കോടു കൂടിയുള്ള പ്രതിഷേധങ്ങൾ അവസാനിപ്പിക്കണമെന്നും എ കെ ബാലൻ കൂട്ടിച്ചേർത്തു.

Latest