National
വികാസ് ദുബൈയുടെ കൊലപാതകം: പുതിയ അന്വേഷണ സമിതിയെ നിയമക്കാന്‍ ഉത്തരവ്

ന്യൂഡല്‍ഹി| വികാസ് ദുബൈയുടെ മരണത്തെ കുറിച്ച് അന്വേഷിക്കാന്‍ പുതിയ അന്വേഷണ സമതിയെ നിയമിക്കുമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ഈ മാസം പോലീസ് കസ്റ്റഡിയലിരിക്കെയാണ് വികാസ് വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്നത്.
പുതിയ അന്വേഷണ സമിതിയില്‍ മുന്‍ സുപ്രീംകോടതി ജഡ്ജിയും റിട്ടേര്‍ഡ് പോലീസ് ഉദ്യോഗസ്ഥനും ഉള്‍പ്പെടുത്തണമെന്ന് കോടതി നിര്‍ദേശിച്ചു. ഗുണ്ടാതലവനെ ജാമ്യത്തില്‍ വിട്ടത് തങ്ങളെ അമ്പരിപ്പിക്കുന്നു. ജ്യാമത്തിലിറങ്ങി പോലീസുകാരെ കൊലപ്പെടുത്തയിത് പോലീസുകാരുടെ പരാജയമാണെന്നും ജ്യാമ ഉത്തരവ് സംബന്ധിച്ച റിപ്പോര്‍ട്ട് ഹാജരാക്കണമെന്നും ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ യു പി സര്‍ക്കാറിനോട് ഉത്തരവിട്ടു.
കേസ് പരിഗണിച്ച സുപ്രീംകോടതി നേരത്തേ യു പി സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. യു പി സര്‍ക്കാര്‍ നിയമങ്ങള്‍ പാലിക്കണമെന്നും ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. കേസ് പരിഗണിക്കുന്നത് ബുധനാഴ്ചയിലേക്ക് മാറ്റി.