National
രാമക്ഷേത്രം പണിതാൽ കൊവിഡ് അവസാനിക്കുമെന്നാണ് ചിലർ കരുതുന്നത്; മോദിയെ പരിഹസിച്ച് ശരദ് പവാർ

മുംബൈ| കൊവിഡ് പ്രതിസന്ധിക്കിടെ അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിനുള്ള നടപടികൾ പുരോഗമിക്കുന്നതിനെ വിമർശിച്ച് എൻസിപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ശരദ് പവാർ. കേന്ദ്ര സംസ്ഥാന സർക്കാരുകൾ കൊറോണ വൈറസിനെ നേരിടാനും ലോക്ക്ഡൗൺ മൂലം തകർന്ന സമ്പദ് വ്യവസ്ഥ പുനഃസ്ഥാപിക്കാനുമാണ് ശ്രദ്ധിക്കേണ്ടത്. ക്ഷേത്രം നിർമ്മിച്ചതുകൊണ്ട് കൊറോണ അവസാനിക്കുമെന്നാണ് ചിലർ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
അയോധ്യയിൽ രാമക്ഷേത്രം പണിയുന്നതിനായി സുപ്രിംകോടതിയുടെ നിർദേശപ്രകാരം രൂപീകരിച്ച രാം മന്ദിർ ട്രസ്റ്റ് ശനിയാഴ്ച നിർമ്മാണത്തിന്റെ തീയ്യതി നശ്ചയിച്ചിരുന്നു. നിർമ്മാണത്തിന് മുന്നേടിയായി ഓഗസ്റ്റ് അഞ്ചിന് അയോധ്യയിലെത്തി രാമക്ഷേത്ര നിർമ്മാണത്തിന് തറക്കല്ലിടുമെന്ന് മോദി പറഞ്ഞിരുന്നു.
കൊറോണ വൈറസ് മഹാമാരിയെ ഇല്ലാതാക്കാനാണ് ഇപ്പോൾ എല്ലാവരും ശ്രമിക്കേണ്ടത്. അതിന് മുൻഗണന നൽകാതെ ചിലർ കരുതുന്നത് അയോധ്യയിൽ രാമക്ഷേത്രം പണിയുന്നതിലൂടെ കോവിഡ് വ്യാപനം അവസാനിക്കുമെന്നാണ്. അതുകൊണ്ടാവണം അവർ അതിനുള്ള പദ്ധതി ആസൂത്രണം ചെയ്യുന്നത്. എനിക്കറിയില്ല”, പവാർ പരിഹസിച്ചു.
ഞങ്ങളെ സംബന്ധിച്ചിടത്തോളം കൊറോണ വൈറസിനെതിരെ പോരാടുന്നത് വളരെ പ്രധാനമാണ്. വൈറസ് കാരണം രാജ്യത്ത് ലോക്ക്ഡൗൺ നടപ്പാക്കേണ്ടിവന്നു. സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചും ചെറുകിട ബിസിനസുകളിൽ അത് ചെലുത്തിയ സ്വാധീനത്തെക്കുറിച്ചും ഞങ്ങൾക്ക് ആശങ്കയുണ്ട്. അതിനാലാണ് സംസ്ഥാന സർക്കാരിനോടും കേന്ദ്രത്തോടും പണം നൽകാൻ ഞാൻ അഭ്യർത്ഥിക്കുന്നത.് സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ ആളുകളെ എങ്ങനെ സഹായിക്കാമെനന്തിനെക്കുറിച്ച ഡൽഹിയിൽ ചർച്ച നടത്തണം, “”അദ്ദേഹം കൂട്ടിച്ചേർത്തു.